---
title: "റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും"
english_title: "Ripublicdaycelebrstion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336156/ripublicdaycelebrstion"
published_at: "2026-01-13T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696619aacb1e4_1000169979.jpg"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

> **Lead Summary:** **കണ്ണൂര്‍ :** റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് ജനുവരി 26 ന് ആഘോഷ പരിപാടികള്‍ നടക്കുക. പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, എന്‍ സി സി, എസ് പി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ ഫ്‌ളോട്ടുകളും ഉണ്ടാകും.ജനുവരി 22, 23, 24 തിയതികളില്‍ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

## Article Content

**കണ്ണൂര്‍ :** റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് ജനുവരി 26 ന് ആഘോഷ പരിപാടികള്‍ നടക്കുക. പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, എന്‍ സി സി, എസ് പി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ ഫ്‌ളോട്ടുകളും ഉണ്ടാകും.ജനുവരി 22, 23, 24 തിയതികളില്‍ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ എ.ഡി.എം കലാ ഭാസ്‌ക്കര്‍, ഹുസൂര്‍ ശിരസ്തദാര്‍ നിസാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336156/ripublicdaycelebrstion)