---
title: "സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ"
english_title: "A special welfare fund should be established for private pharmacists."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336390/a-special-welfare-fund-should-be-established-for-private-pharmacists"
published_at: "2026-01-14T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967bbef3796b_A_News_14a.jpg"
keywords: []
---

# സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

> **Lead Summary:** കണ്ണൂർ: സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം മുഴുവൻ ഫാർമസിസ്റ്റുകൾക്കും ലഭ്യമാക്കുക, മരുന്നുകളുടെ ഗുണനിലവാരം പരിശോധന കർശനമാക്കി വ്യാജ മരുന്നുകൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു . ഗുരുഭവൻ ഹാളിൽ സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ സി നവീൻചന്ദ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി സലിം അധ്യക്ഷനായി, കെ.പി.പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രസൂൺ ബാബു പി, രാജൻ പി. ടി വിജയകുമാർ. സിസ്റ്റർ ഷൈമ, സദീറ സി, മനോജ്‌ ബിപി, ദിലീപ് ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, ജില്ലാ സെക്രട്ടറി വിജയകുമാർ ടി പ്രവർത്തന റിപ്പോർട്ടും, ദിവാകരൻ കെ എൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ടി. വിജയകുമാർ ജില്ലാ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് മാർ രാജൻ പി, സജു ജേക്കബ് ജില്ലാ സെക്രട്ടറിയായി സലിം പി, ജോയിൻ സെക്രട്ടറിമാരായി രസ്ന രാജൻ, മനോജ് ഇരിട്ടി ട്രഷറർ ദിവാകരൻ കെ എൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

## Article Content

കണ്ണൂർ: സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം മുഴുവൻ ഫാർമസിസ്റ്റുകൾക്കും ലഭ്യമാക്കുക, മരുന്നുകളുടെ ഗുണനിലവാരം പരിശോധന കർശനമാക്കി വ്യാജ മരുന്നുകൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു . ഗുരുഭവൻ ഹാളിൽ സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ സി നവീൻചന്ദ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി സലിം അധ്യക്ഷനായി, കെ.പി.പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രസൂൺ ബാബു പി, രാജൻ പി. ടി വിജയകുമാർ. സിസ്റ്റർ ഷൈമ, സദീറ സി, മനോജ്‌ ബിപി, ദിലീപ് ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, ജില്ലാ സെക്രട്ടറി വിജയകുമാർ ടി പ്രവർത്തന റിപ്പോർട്ടും, ദിവാകരൻ കെ എൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ടി. വിജയകുമാർ ജില്ലാ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് മാർ രാജൻ പി, സജു ജേക്കബ് ജില്ലാ സെക്രട്ടറിയായി സലിം പി, ജോയിൻ സെക്രട്ടറിമാരായി രസ്ന രാജൻ, മനോജ് ഇരിട്ടി ട്രഷറർ ദിവാകരൻ കെ എൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336390/a-special-welfare-fund-should-be-established-for-private-pharmacists)