---
title: "കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ട്രൈബൽ സോക്കർ ലീഗ്"
english_title: "Tribal Soccer League"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336392/tribal-soccer-league"
published_at: "2026-01-14T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967c2ec1200c_aralam.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ട്രൈബൽ സോക്കർ ലീഗ്

> **Lead Summary:** ആറളം: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറളം - കൊട്ടിയൂർ-കേളകം ക്ലസ്റ്റർ തല ട്രൈബൽ സോക്കർ ലീഗ് ഇരിട്ടി എം ജി കോളേജിൽ വെച്ച് നടന്നു. ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സോയ കെ യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വിനോദ് കുമാർ വി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

ആറളം: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറളം - കൊട്ടിയൂർ-കേളകം ക്ലസ്റ്റർ തല ട്രൈബൽ സോക്കർ ലീഗ് ഇരിട്ടി എം ജി കോളേജിൽ വെച്ച് നടന്നു. ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സോയ കെ യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വിനോദ് കുമാർ വി ഉദ്ഘാടനം നിർവ്വഹിച്ചു.

ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധനീഷ പി, വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ കെ കെ, കുടുംബശ്രീ ഇരിട്ടി ബ്ലോക്ക്‌ കോർഡിനേറ്റർ അപർണ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഇരിട്ടി നഗരസഭ കുടുംബശ്രീ സി ഡി എസ്സ് ചെയർപേഴ്സൻ സ്മിത കെ സ്വാഗതവും, ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രിയ എൻ നന്ദിയും പറഞ്ഞു. 7 യൂത്ത് ക്ലബുകൾ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വൈ എം സി ആറളം ഫാം & ദേശാഭിമാനി വളയംച്ചാൽ 0-1 എന്ന നിലയിൽ വിജയിച്ചു. വൈ എം സി ആറളം ഫാം ഫസ്റ്റ് റണ്ണറപ്പ് കരസ്ഥമാക്കി. ഇരിട്ടി നഗരസഭ കുടുംബശ്രീ സി ഡി എസ്സ് ചെയർപേഴ്സൻ സ്മിത കെ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ തലത്തിലേക്ക് വൈ എം സി ആറളം ഫാം,&ദേശാഭിമാനി വളയം ച്ചാൽ എന്നി ടീമുകൾ യോഗ്യത നേടി. ഇരിട്ടി ബ്ലോക്ക് കോർഡിറനേറ്റർ ശിശിര, ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ അക്കൗണ്ടൻ്റ് ആതിര എം കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336392/tribal-soccer-league)