---
title: " അബൂദാബി കെ.എം.സി.സി. തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്. സെന്ററിലെ കോവിഡ് വളണ്ടിയർമാരെ ആദരിച്ചു"
english_title: "Kovid honored the volunteers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33646/kovid-honored-the-volunteers"
published_at: "2022-03-24T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c2a617b742_Picsart_22-03-24_13-52-32-370.jpg"
keywords: []
---

#  അബൂദാബി കെ.എം.സി.സി. തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്. സെന്ററിലെ കോവിഡ് വളണ്ടിയർമാരെ ആദരിച്ചു

> **Lead Summary:** അബൂദാബി കെ.എം.സി.സി. തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി സി.എച്ച്. സെന്ററിലെ കോവിഡ് വളണ്ടിയർമാരെ ആദരിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

അബൂദാബി കെ.എം.സി.സി. തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി സി.എച്ച്. സെന്ററിലെ കോവിഡ് വളണ്ടിയർമാരെ ആദരിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തലശ്ശേരി സി.എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് സേവനം ചെയ്യുന്നതിലും ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിനും രക്ത ദാന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് തലശ്ശേരി സി.എച്ച്. സെന്റർ. പ്രവർത്തകരെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും അബൂദാബി കെ.എം.സി.സി. തലശ്ശേരി മണ്ഡലം കമ്മിറ്റി മുൻ കൈയ്യെടുത്തതിനെ അദ്ദേഹം പ്രശംസിച്ചു.

അബുദാബി കെ.എം.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. ഡോ. സി.പി. നാസിമുദ്ദീൻ, ബഷീർ ചെറിയാണ്ടി, ഷാനിദ്‌ മേക്കുന്ന്, എൻ. മഹമൂദ്, സി.കെ.പി. മമ്മു, എ.എൻ.പി. ഷാഹിദ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് അബ്ദുൽ കരീം ചേലേരി തലശ്ശേരി സി.എച്ച്. സെന്റർ സെക്രട്ടറി അഡ്വ.കെ.എ.ലത്തീഫ് സ്നേഹാദരം പരിപാടിക്ക് മറുപടി പറഞ്ഞു.

തലശ്ശേരി സി.എച്ച്. സെന്റർ കോ-ഓർഡിനേറ്റർ പി.പി. സിറാജ് സ്വാഗതവും അബൂദാബി കെ.എം.സി.സി. പ്രതിനിധി സി.ഒ.ടി. ഫൈസൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33646/kovid-honored-the-volunteers)