---
title: "എരഞ്ഞോളി പഞ്ചായത്ത് ലോകജലദിനത്തിൽ തോട് നടത്തം നടത്തി"
english_title: "Walked the canyon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33664/walked-the-canyon"
published_at: "2022-03-24T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c3700cbed0_Picsart_22-03-24_14-46-16-945.jpg"
keywords: []
---

# എരഞ്ഞോളി പഞ്ചായത്ത് ലോകജലദിനത്തിൽ തോട് നടത്തം നടത്തി

> **Lead Summary:** എരഞ്ഞോളി പഞ്ചായത്ത് ലോകജലദിനത്തിൽ തോട് നടത്തം നടത്തി. തെളിനീരൊഴുകും നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തിലെ വെളളപ്പൊയിൽ കൊട്ടാരക്കണ്ടി തോടിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് തോട് നടത്തം സംഘടിപ്പിച്ചത്.

## Article Content

എരഞ്ഞോളി പഞ്ചായത്ത് ലോകജലദിനത്തിൽ തോട് നടത്തം നടത്തി. തെളിനീരൊഴുകും നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തിലെ വെളളപ്പൊയിൽ കൊട്ടാരക്കണ്ടി തോടിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് തോട് നടത്തം സംഘടിപ്പിച്ചത്.

ഹരിത കേരളം മിഷൻ്റെയും എരഞ്ഞോളി പഞ്ചായത്തും ചേർന്ന് തോടിൻ്റെ അവസ്ഥാ പഠനം നടത്തുന്നതിനു വേണ്ടി പ്രത്യേക ഫോർമാറ്റും തയ്യാറാക്കിയിട്ടുണ്ട്.തോട് നടത്തം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.

ഡോ.ആർ.എൽ.സംഗീത അധ്യക്ഷത, വഹിച്ചു.ഇ.ബാലകൃഷ്ണൻ,ഹരിത കേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ആർ.പി.ബാലൻ വയലേരി,എ.വി.സീന എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ തോടുകളും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33664/walked-the-canyon)