---
title: "വിവാഹബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ - ഒന്നാം സംസ്ഥാന സമ്മേളനം മാർച്ച് 26ന്"
english_title: "Marage byuro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33666/marage-byuro"
published_at: "2022-03-24T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c3ae934e20_Picsart_22-03-24_15-03-03-467.jpg"
keywords: []
---

# വിവാഹബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ - ഒന്നാം സംസ്ഥാന സമ്മേളനം മാർച്ച് 26ന്

> **Lead Summary:** വിവാഹബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ - വി ബി എ എ - ഒന്നാം സംസ്ഥാന സമ്മേളനം മാർച്ച് 26ന് രാവിലെ 10 മണിക്ക് കണ്ണൂർ ഗുരു ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

വിവാഹബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ - വി ബി എ എ - ഒന്നാം സംസ്ഥാന സമ്മേളനം മാർച്ച് 26ന് രാവിലെ 10 മണിക്ക് കണ്ണൂർ ഗുരു ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 26ന് രാവിലെ 10മണിക്ക് സംസ്ഥാന കോഡിനേറ്റർ മൊയ്തീൻ കീരൻകുണ്ട് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ദ്ഘൊടനം ചെയ്യും. കെ പി മോഹനൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.

അംഗത്വ കാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ വിതരണം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് സജി പാതിരിപ്പാടം അധ്യക്ഷത വഹിക്കും. സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

സമ്മേളന ദിവസം വധൂവരമന്മാരെ കണ്ടെത്തുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. തൊഴിലും സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ കെ കെ നാരായണൻ ക്ലാസെടുക്കും. വാർത്താ സമ്മേളനത്തിൽ  ഭാരവാഹികളായ ജോയി എടക്കോം, കെ കെ നാരായണൻ, പി കെ പ്രകാശൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33666/marage-byuro)