---
title: "കേരളീയരുടെ പ്രവാസ ജീവിതത്തിൻ്റെ പ്രതീകമായ ഉരു സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് തിരുവനന്തപുരത്തും, തലശ്ശേരിയിലും നടത്തിയ പ്രിവ്യു ഷോയിൽ ലഭിച്ചത് "
english_title: "Received at the preview show"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33674/received-at-the-preview-show"
published_at: "2022-03-24T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c428c01725_Picsart_22-03-24_15-30-41-315.jpg"
keywords: []
---

# കേരളീയരുടെ പ്രവാസ ജീവിതത്തിൻ്റെ പ്രതീകമായ ഉരു സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് തിരുവനന്തപുരത്തും, തലശ്ശേരിയിലും നടത്തിയ പ്രിവ്യു ഷോയിൽ ലഭിച്ചത് 

> **Lead Summary:** കേരളീയരുടെ പ്രവാസ ജീവിതത്തിൻ്റെ പ്രതീകമായ ഉരു നിർമ്മാണവും അതേച്ചുറ്റിപ്പറ്റി നിർമ്മിച്ച 'ഉരു' സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് തിരുവനന്തപുരം, തലശ്ശേരിയിൽ നടത്തിയ പ്രിവ്യു ഷോയിൽ ലഭിച്ചതെന്ന് സംവിധായകൻ ഇ എം അശ്റഫും നിർമ്മാതാവ് മൻസൂർ പള്ളൂരും ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

## Article Content

കേരളീയരുടെ പ്രവാസ ജീവിതത്തിൻ്റെ പ്രതീകമായ ഉരു നിർമ്മാണവും അതേച്ചുറ്റിപ്പറ്റി നിർമ്മിച്ച 'ഉരു' സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് തിരുവനന്തപുരം, തലശ്ശേരിയിൽ നടത്തിയ പ്രിവ്യു ഷോയിൽ ലഭിച്ചതെന്ന് സംവിധായകൻ ഇ എം അശ്റഫും നിർമ്മാതാവ് മൻസൂർ പള്ളൂരും ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സാംസ്കാരിക സാഹിത്യ മേഖലയിലെ പ്രശസ്തർ നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സിനിമ തിയേറ്ററിലോ ഒ ടി ടി യിലോ റിലീസ് ചെയ്യുമെന്നും ഇതിനായുള്ള ചർച്ച നടന്നു വരികയാണെന്നും ഇ എം അശ്റഫ് പറഞ്ഞു. ബേപ്പൂരിൻ്റെ ഉരു നിർമാണ പറമ്പര്യത്തെ രാജ്യാന്തര തലത്തിൽ ഉയർത്തി കൊണ്ടുവരാൻ വഴിയൊരുക്കുന്ന ചരിത്ര വിശകലനം സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു.

ആശയറ്റ മനസ്സുകളിൽ പ്രതീക്ഷ നൽകുന്ന ജീവിതം പറഞ്ഞു വച്ചാണ് സിനിമ അവസാനിക്കുന്നത്. ന്യൂ ജെൻ സിനിമകൾ മിന്നൽ മുരളിയെ പോലെ മിന്നൽ പോലെ മായുകയാണ്. നാളെയും കാണണം എന്ന് തോന്നുന്ന സിനിമകൾ ഉണ്ടാവുന്നില്ല എന്ന് ഇ എം അശ്റഫ് അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33674/received-at-the-preview-show)