---
title: "വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു"
english_title: "kottiyoor Festival 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336752/kottiyoor-festival-2026"
published_at: "2026-01-16T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a6b25731c6_ktr.jpg"
keywords: []
---

# വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഇക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റർ, കമ്മീഷണർ ടി സി ബിജു, അസിസ്റ്റന്റ് കമ്മീഷണർ എൻ കെ ബൈജു, തലശ്ശേരി ഡിവിഷണൽ ഇൻസ്പെക്ടർ ബിന്ദു, ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യ ട്രസ്റ്റിമാർ, പാരമ്പര്യേതര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർ, മാനേജർ, ദേവസ്വം സ്റ്റാഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. വൈശാഖ മഹോത്സവത്തിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുവാൻ ആവശ്യമായ 20 നിർദ്ദേശങ്ങൾ ദേവസ്വം ട്രസ്റ്റി ബോർഡ് യോഗത്തിൽ അവതരിപ്പിച്ചു. ഭക്തജന തിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രായോഗിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഒ കെ വാസുമാസ്റ്റർ അറിയിച്ചു. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞെന്നും കർണാടകയിൽ നിന്നും എത്തുന്ന ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും അവരെ സഹായിക്കുന്നതിനുമായുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെന്നും, ഉത്സവത്തിന് മുന്നേ തന്നെ റോഡുകളിൽ അറ്റകുറ്റ പണികൾ നടത്തി വാഹന ഗതാഗതം സുഗമമാക്കാനുള്ള കാര്യങ്ങൾക്കായി മന്ത്രിയെ കാണുമെന്നും വാസു മാസ്റ്റർ അറിയിച്ചു.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഇക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റർ, കമ്മീഷണർ ടി സി ബിജു, അസിസ്റ്റന്റ് കമ്മീഷണർ എൻ കെ ബൈജു, തലശ്ശേരി ഡിവിഷണൽ ഇൻസ്പെക്ടർ ബിന്ദു, ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യ ട്രസ്റ്റിമാർ, പാരമ്പര്യേതര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർ, മാനേജർ, ദേവസ്വം സ്റ്റാഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. വൈശാഖ മഹോത്സവത്തിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുവാൻ ആവശ്യമായ 20 നിർദ്ദേശങ്ങൾ ദേവസ്വം ട്രസ്റ്റി ബോർഡ് യോഗത്തിൽ അവതരിപ്പിച്ചു. ഭക്തജന തിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രായോഗിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഒ കെ വാസുമാസ്റ്റർ അറിയിച്ചു. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞെന്നും കർണാടകയിൽ നിന്നും എത്തുന്ന ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും അവരെ സഹായിക്കുന്നതിനുമായുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെന്നും, ഉത്സവത്തിന് മുന്നേ തന്നെ റോഡുകളിൽ അറ്റകുറ്റ പണികൾ നടത്തി വാഹന ഗതാഗതം സുഗമമാക്കാനുള്ള കാര്യങ്ങൾക്കായി മന്ത്രിയെ കാണുമെന്നും വാസു മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336752/kottiyoor-festival-2026)