---
title: "ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു"
english_title: "Aaralamwiledlifesanjuary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336858/aaralamwiledlifesanjuary"
published_at: "2026-01-17T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b56a1672e4_1000171073.jpg"
keywords: []
---

# ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

> **Lead Summary:** ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിൽ വരുന്ന ആറളം ശലഭ സങ്കേതത്തിൽ രണ്ടു ദിവസത്തെ ചിത്രശലഭങ്ങളുടെ സർവ്വേ ആരംഭിച്ചു. 2000 മുതൽ തുടർച്ചയായി നടത്തിവരുന്ന ഈ സർവ്വേയുടെ 26 മത് സർവ്വേയും കൂടാതെ ശലഭ സങ്കേതമായി പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആദ്യത്തെ സർവേ കൂടിയാണിത്. വനം വകുപ്പ് നടത്തിവരുന്ന സർവ്വേയിൽ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി കൂടി പങ്കുചേരുന്നുണ്ട്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ നേതൃത്വത്തിൽ നടത്തിവരുന്ന രണ്ടുദിവസത്തെ സർവേയിൽ ഡോ. ജാഫർ പാലോട്ട്, വി. സി ബാലകൃഷ്ണൻ, വി. കെ. ചന്ദ്രശേഖരൻ തുടങ്ങിയ ചിത്രശലഭ വിദഗ്ധർ, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആറളം വൈൽഡ് ലൈഫ് റേഞ്ചിലെ ജീവനക്കാർ ഉൾപ്പെടെ 80 ഓളം പേർ പങ്കെടുത്തു വരുന്നുണ്ട്. ആറളം ശലഭ സങ്കേതം കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി 10 സ്ഥലങ്ങളിൽ ആയാണ് സർവ്വേ നടന്നുവരുന്നത്.

## Article Content

ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിൽ വരുന്ന ആറളം ശലഭ സങ്കേതത്തിൽ രണ്ടു ദിവസത്തെ ചിത്രശലഭങ്ങളുടെ സർവ്വേ ആരംഭിച്ചു. 2000 മുതൽ തുടർച്ചയായി നടത്തിവരുന്ന ഈ സർവ്വേയുടെ 26 മത് സർവ്വേയും കൂടാതെ ശലഭ സങ്കേതമായി പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആദ്യത്തെ സർവേ കൂടിയാണിത്. വനം വകുപ്പ് നടത്തിവരുന്ന സർവ്വേയിൽ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി കൂടി പങ്കുചേരുന്നുണ്ട്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ നേതൃത്വത്തിൽ നടത്തിവരുന്ന രണ്ടുദിവസത്തെ സർവേയിൽ ഡോ. ജാഫർ പാലോട്ട്, വി. സി ബാലകൃഷ്ണൻ, വി. കെ. ചന്ദ്രശേഖരൻ തുടങ്ങിയ ചിത്രശലഭ വിദഗ്ധർ, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആറളം വൈൽഡ് ലൈഫ് റേഞ്ചിലെ ജീവനക്കാർ ഉൾപ്പെടെ 80 ഓളം പേർ പങ്കെടുത്തു വരുന്നുണ്ട്. ആറളം ശലഭ സങ്കേതം കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി 10 സ്ഥലങ്ങളിൽ ആയാണ് സർവ്വേ നടന്നുവരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336858/aaralamwiledlifesanjuary)