---
title: "കണ്ണൂർ സിൽവർ ലൈനിൽ എൽ ഡി എഫിന് ആകെ ആശയ കുഴപ്പം, മന്ത്രിമാർ പറയുന്നതല്ല, കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്: കുമ്മനം രാജശേഖരൻ"
english_title: "Kummanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33688/kummanam"
published_at: "2022-03-24T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c4d8b0e5ee_Picsart_22-03-24_16-22-30-201.jpg"
keywords: []
---

# കണ്ണൂർ സിൽവർ ലൈനിൽ എൽ ഡി എഫിന് ആകെ ആശയ കുഴപ്പം, മന്ത്രിമാർ പറയുന്നതല്ല, കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്: കുമ്മനം രാജശേഖരൻ

> **Lead Summary:** കണ്ണൂർ സിൽവർ ലൈനിൽ എൽ ഡി എഫിന് ആകെ ആശയ കുഴപ്പം ആണെന്നും മന്ത്രിമാർ പറയുന്നതല്ല, കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നത് എന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ കണ്ണൂരിൽ പറഞ്ഞു.

## Article Content

കണ്ണൂർ സിൽവർ ലൈനിൽ എൽ ഡി എഫിന് ആകെ ആശയ കുഴപ്പം ആണെന്നും മന്ത്രിമാർ പറയുന്നതല്ല, കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നത് എന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ കണ്ണൂരിൽ പറഞ്ഞു.

അലൈൻമെന്റ് പോലും വ്യക്തമല്ല സിൽവർ ലൈനിൽ. സംസ്ഥാന സർക്കാരിന് സുതാര്യമായ കാഴ്ച്ച പാടില്ല. വ്യക്തതയില്ലാതെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.  പദ്ധതിയ്ക്ക് അനുമതി നൽകില്ലെന്ന് റെയിൽവെ മന്ത്രി തന്നെ പറഞ്ഞു.

നിലവിലുള്ള റെയിൽവെ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് കേരളം നടത്തേണ്ടത് പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതി എന്തിനാണ് നടപ്പിലാക്കുന്നത് സിൽവർ ലൈൻ പ്രക്ഷോഭവുമായി ഏതറ്റം വരെയും പോകുമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33688/kummanam)