---
title: "ട്യൂട്ടർ / ജൂനിയർ റസിഡന്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336931/appoinment"
published_at: "2026-01-18T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c2c6f0837c_download_(34).jpeg"
keywords: []
---

# ട്യൂട്ടർ / ജൂനിയർ റസിഡന്റ് നിയമനം

> **Lead Summary:** കാണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി/കെഎസ്എംസി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.

## Article Content

കാണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി/കെഎസ്എംസി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പ് പ്രിൻസിപ്പൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ gmckannur.edu.in ൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336931/appoinment)