---
title: "ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി: പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റിപ്പോർട്ട്‌ തേടും"
english_title: "Preavoorblockpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336983/preavoorblockpanchayath"
published_at: "2026-01-18T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c9b099f224_1000171207.jpg"
keywords: []
---

# ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി: പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റിപ്പോർട്ട്‌ തേടും

> **Lead Summary:** **പേരാവൂർ : ** ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പേരാവൂർ പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട്‌ തേടും.ബിജെപി നൽകിയ പരാതിയിലാണ് നടപടി.തൊഴിൽ നിഷേധിച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടും.തൊഴിൽ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.വ്യാഴാഴ്ചയാണ് സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ലക്ഷ്മിക്ക് തൊഴിൽ നിഷേധിച്ചത്.തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം.

## Article Content

**പേരാവൂർ : ** ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പേരാവൂർ പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട്‌ തേടും.ബിജെപി നൽകിയ പരാതിയിലാണ് നടപടി.തൊഴിൽ നിഷേധിച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടും.തൊഴിൽ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.വ്യാഴാഴ്ചയാണ് സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ലക്ഷ്മിക്ക് തൊഴിൽ നിഷേധിച്ചത്.തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336983/preavoorblockpanchayath)