---
title: "നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർടിസ്സ്റ്റ്-നന്മ- കല്യാശേരി മേഖല കമ്മിറ്റി ഓഫീസ് കലാക്ഷേത്രം ഉദ്ഘാടനം മാർച്ച് 27ന്"
english_title: "Kalakshetra will be inaugurated on March 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33700/kalakshetra-will-be-inaugurated-on-march-27"
published_at: "2022-03-24T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c5976eddf0_Screenshot_20220324_171308.jpg"
keywords: []
---

# നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർടിസ്സ്റ്റ്-നന്മ- കല്യാശേരി മേഖല കമ്മിറ്റി ഓഫീസ് കലാക്ഷേത്രം ഉദ്ഘാടനം മാർച്ച് 27ന്

> **Lead Summary:** നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർടിസ്സ്റ്റ്-നന്മ- കല്യാശേരി മേഖല കമ്മിറ്റി ഓഫീസ് കലാക്ഷേത്രം ഉദ്ഘാടനം മാർച്ച് 27ന് വൈകീട്ട് 5ന് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർടിസ്സ്റ്റ്-നന്മ- കല്യാശേരി മേഖല കമ്മിറ്റി ഓഫീസ് കലാക്ഷേത്രം ഉദ്ഘാടനം മാർച്ച് 27ന് വൈകീട്ട് 5ന് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

27ന് വൈകീട് അഞ്ചിന് പ്രശസ്ത നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ഇബ്രാഹിം വേങ്ങര കലാക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രദീപൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മജിഷ്യൻ വി സികോലത്ത് അവതരിപ്പിക്കുന്ന മാജിക് ഷോയും കണ്ണപുരം നവചേതന കലാസമിതിയുടെ നാടൻ കലാമേളയും അരങ്ങേറും.

നന്മ കല്യാശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗായക സംഘം, വനിതകളുടെ നാടക സംഘം, വനിതകളുടെ ചെണ്ടവാദ്യ സംഘം, നാടക സംഘം പ്രവർത്തിച്ച് വരുന്നതായും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ഇ ഫിലിപ് രാജൻ, ജോ. സെക്രട്ടറി വാസൻ പാളിയം, പി വി ഉപേന്ദ്രൻ, ഗണേഷൻ മാങ്ങാട്, പി എം സുജയ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33700/kalakshetra-will-be-inaugurated-on-march-27)