---
title: "4-ാംമത് സ്‌നേഹവീടിന്റെ സമർപ്പണവും തണലിടം ഉദ്ഘാടനവും"
english_title: "And the dedication of the house of love"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33704/and-the-dedication-of-the-house-of-love"
published_at: "2022-03-24T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c5c7910a29_Picsart_22-03-24_17-26-06-144.jpg"
keywords: []
---

# 4-ാംമത് സ്‌നേഹവീടിന്റെ സമർപ്പണവും തണലിടം ഉദ്ഘാടനവും

> **Lead Summary:**  കൊട്ടിയൂർ : ഐ.ജെ.എം. ഹയർസെക്കണ്ടറി സ്കൂൾ കൊട്ടിയൂരിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ 4 -ാംമത് സ്നേഹവീട് കുടുംബത്തിന് കൈമാറുന്നു.

## Article Content

 കൊട്ടിയൂർ : ഐ.ജെ.എം. ഹയർസെക്കണ്ടറി സ്കൂൾ കൊട്ടിയൂരിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ 4 -ാംമത് സ്നേഹവീട് കുടുംബത്തിന് കൈമാറുന്നു.

എൻ.എസ്.എസ്. യൂണിറ്റിന്റെ മുഖമുദ്രയായ തനതിടം പദ്ധതി 'തണലിടമായി' നാടിന് സമർപ്പിക്കുന്നു. മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന ചടങ്ങ് പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

സ്നേഹവീട് സമർപ്പണം എൻ.എസ്.എസ്. മേഖല കോ-ഓഡിനേറ്റർ മനോജ് കണിച്ചിക്കുളങ്ങര തണലിടം സമർപ്പണം നടത്തും.

പ്രിൻസിപ്പാൾ മാത്യു എം. എ, പ്രിൻസിപ്പാൾ ഫാ.സിജോ ഇളംകുന്നപ്പുഴ,തോമസ് ജേക്കബ്,ശ്രീധരൻ കൈതപ്രം,റോയി നമ്പൂടാകം, ജെസി റോയ് ഉറുമ്പിൽ,സാബു ജോസഫ്,ബ്രിജേഷ് ബാബു എ. വി, സിസിലി മാത്യു, തങ്കച്ചൻ കല്ലടയിൽ, ജാനിയ ഷൈജൻ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33704/and-the-dedication-of-the-house-of-love)