---
title: "കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337055/peravoor"
published_at: "2026-01-19T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696db886b2b9a_IMG-20260119-WA0012.jpg"
keywords: []
---

# കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി 

> **Lead Summary:** കേളകം: കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി കേസെടുത്തു.

## Article Content

കേളകം: കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി കേസെടുത്തു.

പേരാവൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസും പാർട്ടിയും അടക്കാത്തോട് നരിക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം കഞ്ചാവ് കൈവശം വെച്ച കണിച്ചാർ സ്വദേശിയായ യുവാവിനെ പിടികൂടിയത്. കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണു രാജീവൻ (വയസ് 26/2026) എന്നയാളാണ് പിടിയിലായത്

തുടർന്ന് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ കെ ബിജുവും പാർട്ടിയും അടയ്ക്കാത്തോട് മുട്ടുമാറ്റി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച അടക്കാത്തോട് സ്വദേശിയായ യുവാവും പിടിയിലായി. 

അടക്കാത്തോട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് (വയസ് 27/2026) എന്നയാളെയാണ് 4 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ വിജയൻ പി, സുനീഷ് കിള്ളിയോട്ട്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337055/peravoor)