---
title: "ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും സഹകരണ സംഘങ്ങളിലൂടെ കശുവണ്ടി സംഭരിക്കും"
english_title: "Cashew collection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33706/cashew-collection"
published_at: "2022-03-24T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c5d11907d4_images (19).jpeg"
keywords: []
---

# ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും സഹകരണ സംഘങ്ങളിലൂടെ കശുവണ്ടി സംഭരിക്കും

> **Lead Summary:** ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും ഏപ്രില്‍ 2 മുതല്‍ 95 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ തോട്ടണ്ടി സംഭരിക്കും.

## Article Content

ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും ഏപ്രില്‍ 2 മുതല്‍ 95 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ തോട്ടണ്ടി സംഭരിക്കും.

സഹകരണ സംഘങ്ങള്‍ വഴി നാടന്‍ തോട്ടണ്ടി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘം പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ വ്യവസായ കേന്ദ്രം ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ തോട്ടണ്ടി സംഭരിക്കാന്‍ ശേഷിയും താല്‍പര്യവുമുള്ള സംഘങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ജില്ലയിലെ കാഷ്യു കോര്‍പ്പറേഷന്‍ പ്രൊഡക്ഷന്‍ മാനേജര്‍ എ ഗോപകുമാര്‍, കമേഴ്ഷ്യല്‍ മാനേജര്‍ വി ഷാജി, ജില്ലാ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ലാനിംഗ്) എം കെ സൈബുന്നീസ, കണ്ണൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി മുകുന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33706/cashew-collection)