---
title: "മയ്യിൽ ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിങ്ങ് ഹോമിലെ റെറ്റിന ക്ലിനിക്കിന്റെ ഉദ്ഘാടനം മാർച്ച് 25ന്"
english_title: "Retina clinic ingauration on march 25th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33714/retina-clinic-ingauration-on-march-25th"
published_at: "2022-03-24T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c6642963ce_Picsart_22-03-24_18-07-57-694.jpg"
keywords: []
---

# മയ്യിൽ ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിങ്ങ് ഹോമിലെ റെറ്റിന ക്ലിനിക്കിന്റെ ഉദ്ഘാടനം മാർച്ച് 25ന്

> **Lead Summary:** മയ്യിൽ ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിങ്ങ് ഹോമിൽ പുതുതായി സജ്ജീകരിച്ച ആധുനീകരിച്ച ദൃഷ്ടി രോഗ ചികിൽസാ വിഭാഗം റെറ്റിന ക്ലിനിക് മാർച്ച് 25ന് വൈകീട്ട് 6.30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി മാനേജ് മെൻ്റ് ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

മയ്യിൽ ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിങ്ങ് ഹോമിൽ പുതുതായി സജ്ജീകരിച്ച ആധുനീകരിച്ച ദൃഷ്ടി രോഗ ചികിൽസാ വിഭാഗം റെറ്റിന ക്ലിനിക് മാർച്ച് 25ന് വൈകീട്ട് 6.30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി മാനേജ് മെൻ്റ് ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്, സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും ആയുർവേദ മെഡിക്കൽ ടൂറിസം പ്രവർത്തനങ്ങൾക്കായി ലഭിച്ച ആയുർ സിൽവർ സർട്ടിഫിക്കേഷൻ ഏറ്റുവാങ്ങലും നടക്കും. ചെയർമാൻ ഡോ.ഇടൂഴി ഭവദാസൻ നമ്പൂതിരി ആയുർ സിൽവർ സർട്ടിഫിക്കേഷൻ ഏറ്റുവാങ്ങും. എൻ എ ബി എച്  അംഗീകാരം നേടിയ ഉത്തര മലബാറിലെ ആദ്യ ആശുപത്രിയാണ് ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിങ്ങ് ഹോമെന്ന് മാനേജ്മെൻ്റ് അവകാശപ്പെട്ടു. ആശുപത്രിയിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുമെന്നും മാനേജ്മെൻ്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.ഐ ഉമേഷ് നമ്പൂതിരി, ഷംസീർമയ്യിൽ, രതീഷ് പി, കെ പി പത്മനാഭൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33714/retina-clinic-ingauration-on-march-25th)