---
title: "സ്ത്രീ ശാക്തീകരണ സെമിനാര്‍"
english_title: "Seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33774/seminar"
published_at: "2022-03-25T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d1c495ffc4_images.jpeg"
keywords: []
---

# സ്ത്രീ ശാക്തീകരണ സെമിനാര്‍

> **Lead Summary:** മുണ്ടയാട് മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ സ്ത്രീശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

മുണ്ടയാട് മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ സ്ത്രീശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു.

വനിത ശിശുവികസന വകുപ്പ്, വനിത സംരക്ഷണ ഓഫീസ്, സഖി വണ്‍സ്റ്റോപ്പ് സെന്റര്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, മുണ്ടയാട് കോഴിവളര്‍ത്തല്‍ കേന്ദ്രം എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ മൃഗസംക്ഷണ ഓഫീസര്‍ എം പി ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.പി ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ പി സുലജ മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ.പി കെ അനു ക്ലാസെടുത്തു. വണ്‍സ്റ്റോപ്പ് സെന്റര്‍ ഫാമിലി കൗണ്‍സലര്‍ പി മാനസ ബാബു, പി പി മീര, കെ വിനയ എന്നിവര്‍ സംസാരിച്ചു. മുണ്ടയാട് മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നേതൃത്വത്തില്‍ ഫാം ജീവനക്കാര്‍ക്കായി സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ച് ക്ലാസ് നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33774/seminar)