---
title: "സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്."
english_title: "Bus strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33784/bus-strike"
published_at: "2022-03-25T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d270ab5e28_images (7).jpeg"
keywords: []
---

# സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്.

> **Lead Summary:** യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്.

## Article Content

യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്.

മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയാക്കി ഉയര്‍ത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്താന്‍ ബുദ്ധിമുട്ടി.

വടക്കന്‍ ജില്ലകളില്‍ ഇന്നലെ സ്വകാര്യ ബസ് സമരം പൂര്‍ണമായിരുന്നു. കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. യാത്രക്കാര്‍ കുറഞ്ഞ റൂട്ടുകളില്‍ നിന്നും ബസുകള്‍ പിന്‍വലിച്ചു തിരക്കേറിയ റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തി. ഗ്രാമീണ മേഖലകളില്‍ സമാന്തര സര്‍വീസുകളായിരുന്നു യാത്രക്കാര്‍ക്കു ആശ്രയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33784/bus-strike)