---
title: "സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ"
english_title: "School students celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33787/school-students-celebration"
published_at: "2022-03-25T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d300e72980_Screenshot_2022-03-25-08-29-11-917_com.android.chrome.jpg"
keywords: []
---

# സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ

> **Lead Summary:** സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ.

## Article Content

സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ.

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ പഠനം കഴിഞ്ഞു പോകുന്നതിന്റെ ഭാഗമായുള്ള ഒത്തുചേരൽ ക്ലാസ് മുറികളിലും അസംബ്ലിഹാളിലും മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ഈ പരിപാടികൾക്ക് അധ്യാപകരുടെ മേൽനോട്ടം വേണം.

വിദ്യാർഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ പ്രവേശിക്കുന്നത് മേലധികാരികൾ തടയണം. അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്കൂൾ അധികൃതർക്കെതിരേയും കടുത്ത നടപടികളുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33787/school-students-celebration)