---
title: "മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി"
english_title: "Manathavadiairportroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337883/manathavadiairportroad"
published_at: "2026-01-23T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973400439a5e_1000173169.jpg"
keywords: []
---

# മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർവിമാനത്താവളകണക്ടിവിറ്റി റോഡിന്ഭൂമിയും ചമയങ്ങളും ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം നൽകയുള്ളുവെന്ന 19-4- 2025-ലെഉത്തരവ് പിൻവലിച്ചു നഷ്ടപരിഹാരം എത്രയും വേഗം നൽകി പുനരധിവാസം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ മന്ത്രി മുമ്പാകെആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്ത് എത്തി നിവേദനം സമർപ്പിച്ചു.കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് ഉണ്ടാകുന്ന ഗതാഗതകുരുക്കും അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും കിഫ്ബി ജനറൽ മാനേജർക്കും നിവേദനങ്ങൾ നൽകി.ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോണിപാമ്പാടി - ചെയർമാൻ കൺവീനർ -ജിൽസ്. എം. മേയ്ക്കൽ, ജയിക്കബ്ബ് ചോലമറ്റം,ഹരിദാസ് കൊല്ല കോണം,ജോസഫ് പള്ളിക്കാമഠം എന്നിവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ : **കണ്ണൂർവിമാനത്താവളകണക്ടിവിറ്റി റോഡിന്ഭൂമിയും ചമയങ്ങളും ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം നൽകയുള്ളുവെന്ന 19-4- 2025-ലെഉത്തരവ് പിൻവലിച്ചു നഷ്ടപരിഹാരം എത്രയും വേഗം നൽകി പുനരധിവാസം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ മന്ത്രി മുമ്പാകെആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്ത് എത്തി നിവേദനം സമർപ്പിച്ചു.കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് ഉണ്ടാകുന്ന ഗതാഗതകുരുക്കും അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും കിഫ്ബി ജനറൽ മാനേജർക്കും നിവേദനങ്ങൾ നൽകി.ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോണിപാമ്പാടി - ചെയർമാൻ കൺവീനർ -ജിൽസ്. എം. മേയ്ക്കൽ, ജയിക്കബ്ബ് ചോലമറ്റം,ഹരിദാസ് കൊല്ല കോണം,ജോസഫ് പള്ളിക്കാമഠം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337883/manathavadiairportroad)