---
title: "പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം"
english_title: "Perumpunnamaniyani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337920/perumpunnamaniyani"
published_at: "2026-01-23T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69735939b6195_1000173200.jpg"
keywords: []
---

# പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

> **Lead Summary:** **പെരുമ്പുന്ന: **വെള്ളിയാഴ്ച രാവിലെ 7:30 നാണ് മണിയാണി സ്വദേശി നരിക്കുനി രാജേഷിന്റെ വീട്ടിലെ വളർത്തു നായയെ വന്യമൃഗം കടിച്ചുകൊണ്ട് പോയതായി പരാതി . വീടിനു സമീപത്തായി നായയുടെ കരച്ചിൽ കേട്ടതായും ചെന്ന് നോക്കിയപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വീട്ടുകാർ പറയുന്നു . വനം വകുപ്പിനെ വിവരം അറിയിച്ചത് അനുസരിച്ച് വനം വകുപ്പ് ആർ ആർ ടി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജാഫർ നെല്ലൂർ, പഞ്ചായത്ത് അംഗം ജോസ് വടക്കേക്കര, എന്നിവർ സ്ഥലം സന്ദർശിച്ചു. വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

## Article Content

**പെരുമ്പുന്ന: **വെള്ളിയാഴ്ച രാവിലെ 7:30 നാണ് മണിയാണി സ്വദേശി നരിക്കുനി രാജേഷിന്റെ വീട്ടിലെ വളർത്തു നായയെ വന്യമൃഗം കടിച്ചുകൊണ്ട് പോയതായി പരാതി . വീടിനു സമീപത്തായി നായയുടെ കരച്ചിൽ കേട്ടതായും ചെന്ന് നോക്കിയപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വീട്ടുകാർ പറയുന്നു . വനം വകുപ്പിനെ വിവരം അറിയിച്ചത് അനുസരിച്ച് വനം വകുപ്പ് ആർ ആർ ടി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജാഫർ നെല്ലൂർ, പഞ്ചായത്ത് അംഗം ജോസ് വടക്കേക്കര, എന്നിവർ സ്ഥലം സന്ദർശിച്ചു. വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337920/perumpunnamaniyani)