---
title: "കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോക്സോ പ്രതി അക്രമാസക്തനായി"
english_title: "Attacked in the hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338074/attacked-in-the-hospital"
published_at: "2026-01-24T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69749b8ec8cda_kannur.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോക്സോ പ്രതി അക്രമാസക്തനായി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി പ്രതി അക്രമാസക്തനായി. ജില്ലാ ആശുപത്രിയുടെ ട്രോമ കെയർ യൂണിറ്റ് ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്തു. തിരുനെൽവേലി സ്വദേശി പരമശിവമാണ് ആശുപത്രിയിൽ അക്രമം നടത്തിയത്. കസ്റ്റഡി നടപടിയുടെ ഭാഗമായി വളപട്ടണം പോലീസ് വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. രോഗികളുടെയും ജീവനക്കാരുടെയും നേരെ ഇയാൾ ചെന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി പ്രതി അക്രമാസക്തനായി. ജില്ലാ ആശുപത്രിയുടെ ട്രോമ കെയർ യൂണിറ്റ് ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്തു. തിരുനെൽവേലി സ്വദേശി പരമശിവമാണ് ആശുപത്രിയിൽ അക്രമം നടത്തിയത്. കസ്റ്റഡി നടപടിയുടെ ഭാഗമായി വളപട്ടണം പോലീസ് വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. രോഗികളുടെയും ജീവനക്കാരുടെയും നേരെ ഇയാൾ ചെന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു.

വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പ് മുൻപ് ഇയാൾ അടിച്ചു തകർത്തിരുന്നു. ജില്ലാ ആശുപത്രിയിൽ പരാക്രമം നടത്തിയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338074/attacked-in-the-hospital)