---
title: "ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338158/thrissur"
published_at: "2026-01-25T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975a7cf78179_IMG-20260125-WA0029.jpg"
keywords: []
---

# ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം

> **Lead Summary:** തൃശ്ശൂർ :ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം.സംസ്ഥാന വ്യാപകമായാണ് അന്വേഷണം. പുനെ-എറണാകുളം എക്‌സ്പ്രസിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

## Article Content

തൃശ്ശൂർ :ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം.സംസ്ഥാന വ്യാപകമായാണ് അന്വേഷണം. പുനെ-എറണാകുളം എക്‌സ്പ്രസിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തൃശൂരിനും ആലുവയ്‌ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തില്‍ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338158/thrissur)