---
title: "കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു"
english_title: "Murderatkottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338342/murderatkottayam"
published_at: "2026-01-26T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69772eb23d0c8_1000173680.jpg"
keywords: []
---

# കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

> **Lead Summary:** **കോട്ടയം : **പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ്സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

**കോട്ടയം : **പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ്സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338342/murderatkottayam)