---
title: "റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം"
english_title: "Rationcard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338480/rationcard"
published_at: "2026-01-27T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978567fea93c_Screenshot_2026-01-27_113803.jpg"
keywords: []
---

# റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം

## Article Content

തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം

*ആവശ്യമായ രേഖകൾ*

▫️റേഷൻ കാർഡ്

▫️ബി.പി.എൽ സർട്ടിഫിക്കറ്റ്

▫️വരുമാന സർട്ടിഫിക്കറ്റ്

▫️മെഡിക്കൽ സർട്ടിഫിക്കറ്റ്

▫️മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ളഅക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം

*താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*

1. കാർഡിലെ ഏതെങ്കിലും അംഗം

▫️സർക്കാർ/പൊതുമേഖല ജീവനക്കാരൻ

▫️ആദായ നികുതി ദായകൻ

▫️സർവീസ് പെൻഷണർ

▫️1000+ ചതുരശ്ര അടി വീട് ഉടമ

▫️നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ

▫️പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)

2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

▫️ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

▫️25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി

*2026 ഫെബ്രുവരി 13*

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338480/rationcard)