---
title: "അതിവേഗ പാത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ യു ഡി എഫ് ഇന്ന് സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്നത് കാപട്യം:  പി.സി.ചാക്കോ "
english_title: "P c chakko"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33864/p-c-chakko"
published_at: "2022-03-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d913c85132_Picsart_22-03-25_15-23-38-230.jpg"
keywords: []
---

# അതിവേഗ പാത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ യു ഡി എഫ് ഇന്ന് സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്നത് കാപട്യം:  പി.സി.ചാക്കോ 

> **Lead Summary:** അതിവേഗ പാത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ യു ഡി എഫ് ഇന്ന് സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്നത് കാപട്യമെന്ന് എൻ സി പി സംസ്ഥാന പ്രസിഡൻ്റ് പി.സി.ചാക്കോ.

## Article Content

അതിവേഗ പാത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ യു ഡി എഫ് ഇന്ന് സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്നത് കാപട്യമെന്ന് എൻ സി പി സംസ്ഥാന പ്രസിഡൻ്റ് പി.സി.ചാക്കോ.

പയ്യന്നൂരിൽ NCP യുടെ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈനിനെതിരായ യു ഡി എഫിൻ്റെ സമരം കാപട്യമെന്നാണ് NCP സംസ്ഥാന അധ്യക്ഷൻ P C ചാക്കോ പറഞ്ഞത്.

അതിവേഗ പാതയെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവരാണ് യു ഡി എഫുകാർ. അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഇന്നേ ദിവസം വരെ തയ്യാറായിട്ടില്ല. സിൽവർ ലൈൻ കേരളത്തിൻ്റെ വികസനത്തിന് അനിവാര്യമാണ്.

എന്നാൽ ഡൽഹിയിൽ യു ഡി എഫ് എം പി മാർക്കെതിരായ ഡൽഹി പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധാർഹമാണ് പി.സി.ചാക്കോ പറഞ്ഞു.

പയ്യന്നൂരിൽ നടന്ന NCP യുടെ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടന പരിപാടിയിൽ മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നും NCP യിലേക്ക് വരുന്ന പ്രവർത്തകരെ ഷാളണിയിച്ച് സ്വീകരിച്ചു.പി .യു.രമേശൻ, അഡ്വ.സുരേഷ് ബാബു, പി.കെ.രവീന്ദ്രൻ, പി.കുഞ്ഞിക്കണ്ണൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33864/p-c-chakko)