---
title: "മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം നവീകരണത്തിന് തുടക്കം - ഉത്തരം കയറ്റൽ ചടങ്ങു നടന്നു"
english_title: "Chapparam temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33872/chapparam-temple"
published_at: "2022-03-25T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d985439cbd_Picsart_22-03-25_15-53-09-324.jpg"
keywords: []
---

# മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം നവീകരണത്തിന് തുടക്കം - ഉത്തരം കയറ്റൽ ചടങ്ങു നടന്നു

> **Lead Summary:**  മണത്തണ : ചപ്പാരം ഭഗവതി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനം തുടങ്ങി.തലശ്ശേരിയിലെ കോയിതട്ട ശ്രീനിവാസൻ ആചാരിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

## Article Content

 മണത്തണ : ചപ്പാരം ഭഗവതി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനം തുടങ്ങി.തലശ്ശേരിയിലെ കോയിതട്ട ശ്രീനിവാസൻ ആചാരിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

പുരാതന ക്ഷേത്രമായ ചപ്പാരം, കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പ്രധാന ഉപ ക്ഷേത്രമാണെങ്കിലും കൊട്ടിയൂർ ദേവസ്വത്തിന്റെ കീഴിലല്ല പ്രവർത്തിക്കുന്നത്.

കൊട്ടിയൂർ ക്ഷേത്ര അടിയന്തിര യോഗത്തിലെ പ്രധാനികളായ ഏഴില്ലം തറവാട്ടുകാരുടെ കുടുംബക്ഷേത്രമാണ് ചപ്പാരം . നൂറിലേറെ വർഷങ്ങൾക്ക് ശേഷമാണ് ചപ്പാരം ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നത്. നവീകരണത്തിനു വലിയ സാമ്പത്തിക ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിൽ ക്ഷേത്ര അവകാശികൾക്ക് പുറമെ നാട്ടുകാരുടെ കൂടി സഹകരണം തേടുകയും ഇതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര നവീകരണം നടത്തുന്നത്.ക്ഷേത്രത്തിന്റെ തുടർ പ്രവർത്തനങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തുടരാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33872/chapparam-temple)