---
title: "ശബരിമല സ്വർണക്കൊള്ളയിൽ പിടിമുറുക്കി ഇഡി; ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338907/sabarimala"
published_at: "2026-01-29T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b0e66db4f4_IMG-20240104-WA0017.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ളയിൽ പിടിമുറുക്കി ഇഡി; ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും

> **Lead Summary:** തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പിടിമുറുക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ നടപടി നാളെ തുടങ്ങാനിരിക്കെ, പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. കേസിലെ രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. റെയ്ഡിൽ കണ്ടെടുത്ത രേഖകളിൽ വ്യക്തത തേടിയാണ് പ്രതികൾക്കും സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചത്.

## Article Content

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പിടിമുറുക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ നടപടി നാളെ തുടങ്ങാനിരിക്കെ, പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. കേസിലെ രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. റെയ്ഡിൽ കണ്ടെടുത്ത രേഖകളിൽ വ്യക്തത തേടിയാണ് പ്രതികൾക്കും സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചത്.

സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരോടാണ് ഇഡി വിശദീകരണം ആവശ്യപ്പെട്ടത്. പ്രതികൾ നേരിട്ടോ അഭിഭാഷകർ വഴിയോ വിവരങ്ങൾ ഇഡിയെ അറിയിക്കണം. കേസിലെ വിശദമായ ചോദ്യം ചെയ്യലിന് ഹാ‍ജരാകാൻ പ്രതിയായ മുരാരി ബാബുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേസിലെ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യൽ. മുരാരി അടക്കമുള്ളവരുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338907/sabarimala)