---
title: "കൂത്തുപറമ്പിൽ വൻ നിരോധിത പ്ലാസ്റ്റിക്ക് കവർ വേട്ട"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338917/koothuparamba"
published_at: "2026-01-29T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b16bab95bf_Screenshot_2026-01-29_133849.jpg"
keywords: []
---

# കൂത്തുപറമ്പിൽ വൻ നിരോധിത പ്ലാസ്റ്റിക്ക് കവർ വേട്ട

> **Lead Summary:** കണ്ണൂർ : കൂത്തുപറമ്പിൽ വൻ നിരോധിത പ്ലാസ്റ്റിക്ക് കവർ വേട്ട.ലോറിയിൽ കൊണ്ടു പോവുകയാ യിരുന്ന 570 കിലോ ഗ്രാം വ്യാജ ബയോ ക്യാരിബാഗുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ് പിടികൂടി.

## Article Content

കണ്ണൂർ : കൂത്തുപറമ്പിൽ വൻ നിരോധിത പ്ലാസ്റ്റിക്ക് കവർ വേട്ട.ലോറിയിൽ കൊണ്ടു പോവുകയാ യിരുന്ന 570 കിലോ ഗ്രാം വ്യാജ ബയോ ക്യാരിബാഗുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ് പിടികൂടി.

വിവിധ പ്രദേശങ്ങളിലെ മൊത്തവില്പ്ന സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു ക്യാരി ബാഗുകൾ, കോഴിക്കോട് നിന്ന് ലോറിയിൽ കൊണ്ടു വരികയായിരുന്ന നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളാണ് കൂത്തുപറമ്പിൽ വച്ച് ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ് പിടികൂടിയത്.ബയോ ക്യാരി ബാഗ് എന്ന വ്യാജേന വില്പ്നയ്ക്കായി കൊണ്ടുപോ വുകയായിരുന്നു ക്യാരി ബാഗുകൾ.

പിടിച്ചെടുത്ത കവറുകളുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ എത്രയധികം നിരോധിത പ്ലാസ്റ്റിക്ക് കവറുകൾ പിടികൂടുന്ന ത് ജില്ലയിൽ ആദ്യമാ യാണ്.കൂത്തുപറമ്പ് മട്ടന്നൂർ,പേരാവൂർ, ഇരിട്ടി,ശിവപുരം, ള്ളിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ മൊത്ത വില്പന സ്ഥാപനങ്ങളി ലേക്ക് കൊണ്ടുപോവു കയായിരുന്നു ക്യാരി ബാഗുകൾ.പിടിച്ചെടുത്ത ക്യാരി ബാഗുക ൾ 10000 രൂപ പിഴ ഈടാ ക്കുന്നതടക്ക മുള്ള നടപടികൾക്കാ യി കൂത്തുപറമ്പ് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. എൻ ഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ , സ്ക്വാഡ് അംഗങ്ങ ളായ പി എസ് പ്രവീൺ, ശ്രീഹരി, കൂത്തുപറമ്പ് നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ് പെക്ടർമാരായ പി സുബിൻ, പി കെ സജിത, അഞ്ജു ജോർജ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338917/koothuparamba)