---
title: "കണ്ണൂരിൽ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ  സ്വര്‍ണ കൈവളയും 55,000 രൂപയും കവർന്നു  "
english_title: "Kannurhomiodocter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338936/kannurhomiodocter"
published_at: "2026-01-29T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b261e3bdea_1000174711.jpg"
keywords: []
---

# കണ്ണൂരിൽ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ  സ്വര്‍ണ കൈവളയും 55,000 രൂപയും കവർന്നു  

> **Lead Summary:** **കണ്ണൂർ: **ഓലയമ്പാടി ചട്യോള്‍ ബസ്‌റ്റോപ്പിന് സമീപത്തെ ഡോ.ഇ.പി.രാജന്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി 7 നും 9.35 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത് എന്ന് കരുതുന്നു. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടില്‍ പോയതായിരുന്നു.മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവര്‍ന്നത്.മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു.എല്ലാ മുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**കണ്ണൂർ: **ഓലയമ്പാടി ചട്യോള്‍ ബസ്‌റ്റോപ്പിന് സമീപത്തെ ഡോ.ഇ.പി.രാജന്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി 7 നും 9.35 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത് എന്ന് കരുതുന്നു. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടില്‍ പോയതായിരുന്നു.മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവര്‍ന്നത്.മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു.എല്ലാ മുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338936/kannurhomiodocter)