---
title: "ദിശാ ദർശൻ മെറിറ്റ് അവാർഡ് നാളെ, മാർ ജോസഫ്  പാംപ്ലാനിയും ദിലീഷ് പോത്തനും പങ്കെടുക്കും"
english_title: "Disha darshnam merit awards were distributed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33895/disha-darshnam-merit-awards-were-distributed"
published_at: "2022-03-25T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dc760633af_Picsart_22-03-25_18-36-51-609.jpg"
keywords: []
---

# ദിശാ ദർശൻ മെറിറ്റ് അവാർഡ് നാളെ, മാർ ജോസഫ്  പാംപ്ലാനിയും ദിലീഷ് പോത്തനും പങ്കെടുക്കും

> **Lead Summary:** ഉളിക്കൽ : ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ദിശാ ദർശൻ മെറിറ്റ് അവാർഡ് വിതരണത്തിന്റെ നിയോജക മണ്ഡലതല സമാപന വിതരണ പരിപാടി ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ക്ക് ഉളിക്കലിൽ വയത്തൂർ യു.പി സ്കൂൾ നടക്കും.

## Article Content

ഉളിക്കൽ : ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ദിശാ ദർശൻ മെറിറ്റ് അവാർഡ് വിതരണത്തിന്റെ നിയോജക മണ്ഡലതല സമാപന വിതരണ പരിപാടി ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ക്ക് ഉളിക്കലിൽ വയത്തൂർ യു.പി സ്കൂൾ നടക്കും.

പയ്യാവൂർ,ഉളിക്കൽ പഞ്ചായത്തുകളിലെ വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റുവാങ്ങുന്നത്. ചടങ്ങ് തലശ്ശേരി അതിരൂപത നിയുക്ത മെത്രാപ്പോലിത്ത മാർ ജോസഫ് പാപ്ലാനി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ദിലീഷ് പോത്തൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നും പ്രതിഭകളായ മനു ജോസഫ്,ടി.എൻ.എ ജവാദ്, ലഫ്.കേഡർ ദർശിത ബാബു,ബിന്ദു കുര്യാക്കോസ്,‌വിനോയ് തോമസ് തുടങ്ങിയവർക്ക് ദിശാ ദർശൻ സ്പെഷ്യൽ അചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുമെന്ന് ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33895/disha-darshnam-merit-awards-were-distributed)