---
title: "കൊട്ടിയൂർ ഐ.ജെ.എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണവും  തണലിടം പ്രോജക്ടിന്റെ ഉദ്ഘാടനവും നടന്നു"
english_title: "Kottiyoor I JM hss school thanaledam project ingauration were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33903/kottiyoor-i-jm-hss-school-thanaledam-project-ingauration-were-held"
published_at: "2022-03-25T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dcb7d65414_Picsart_22-03-25_19-31-59-319.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണവും  തണലിടം പ്രോജക്ടിന്റെ ഉദ്ഘാടനവും നടന്നു

> **Lead Summary:** കൊട്ടിയൂർ ഐ.ജെ.എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണവും തനതിടം പ്രോജക്ടിന്റെ ഭാഗമായി ഒരുക്കിയ തണലിടത്തിന്റെ ഉദ്ഘാടനവും നടന്നു.

## Article Content

കൊട്ടിയൂർ ഐ.ജെ.എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണവും തനതിടം പ്രോജക്ടിന്റെ ഭാഗമായി ഒരുക്കിയ തണലിടത്തിന്റെ ഉദ്ഘാടനവും നടന്നു.

കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സണ്ണിജോസഫ് എം എൽ. എ. ഉദ്ഘാടനവും സ്നേഹവീട് സമർപ്പണവും നിർവഹിച്ചു .ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോയ് നമ്പുടാകം കാടും കടലും പദ്ധതി ഫണ്ട് കൈമാറ്റം നടത്തി. സ്നേഹവീട് നിർമാണത്തിൽ സഹായം നൽകിയ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ. തോമസ് ജേക്കബിനെ എൻ.എസ്. എസ് കണ്ണൂർ ജില്ലാ കോഡിനേറ്റർ ശ്രീധരൻ കൈതപ്രം ആദരിച്ചു.അദ്ദേഹം എൻ.എസ്.എസ് ലീഡേഴ്സിന് ബാഡ്ജ് നൽകി സ്ഥാനാരോഹണം നടത്തി. ചടങ്ങിൽ  ശ്രീധരൻ കൈതപ്രം, ഹെഡ്മിസ്ട്രസ് സിസിലി മാത്യു,പി ടി എ പ്രസിഡണ്ട്  തങ്കച്ചൻ കല്ലടയിൽ, വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ, എൻഎസ്എസ് പേരാവൂർ പി എ സി സാബു ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻഎസ്എസ് ലീഡർ ജാനിയ ഷൈജൻ നന്ദിയർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33903/kottiyoor-i-jm-hss-school-thanaledam-project-ingauration-were-held)