---
title: "കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത് വെച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339046/kannur"
published_at: "2026-01-30T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c339b872aa_Screenshot_2026-01-30_094307.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത് വെച്ചു

> **Lead Summary:** കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്.

## Article Content

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്.

ആര്‍.ഐ.പി രാഹുല്‍ എന്ന് റീത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് കണ്ണൂർ കാൽടെക്സിൽ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് റീത്ത് വെച്ചതെന്ന് പൊലിസ് സംശയിക്കുന്നു. തളിപ്പറമ്പ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339046/kannur)