---
title: "ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339287/thiruvanaththapuram"
published_at: "2026-01-31T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d9657d4b0c_Screenshot_2026-01-31_111213.jpg"
keywords: []
---

# ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം

> **Lead Summary:** തിരുവനന്തപുരം: ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം. കഴിഞ്ഞദിവസം നടന്ന ഏഴ് മേഖല യോഗങ്ങളുടെയും എട്ട് വിഷയാധിഷ്ഠിത ചർച്ചകളുടെയും റിപ്പോർട്ടിംഗ് അവതരണം രാവിലെ നടക്കും. ഉച്ചയ്ക്കുശേഷമായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം.

## Article Content

തിരുവനന്തപുരം: ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം. കഴിഞ്ഞദിവസം നടന്ന ഏഴ് മേഖല യോഗങ്ങളുടെയും എട്ട് വിഷയാധിഷ്ഠിത ചർച്ചകളുടെയും റിപ്പോർട്ടിംഗ് അവതരണം രാവിലെ നടക്കും. ഉച്ചയ്ക്കുശേഷമായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം.

വൈകുന്നേരം മൂന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ഈ വർഷത്തെ ലോക കേരളസഭ അവസാനിക്കും. നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി ഹാളിൽ ആയിരിക്കും സമാപന പരിപാടികൾ. 125 രാജ്യങ്ങളിൽ നിന്നുള്ള 182 പ്രതിനിധികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും അഞ്ചാം പതിപ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339287/thiruvanaththapuram)