---
title: "ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339450/periya"
published_at: "2026-02-01T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ec945821dd_IMG-20260201-WA0007.jpg"
keywords: []
---

# ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

> **Lead Summary:** പേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

## Article Content

പേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

പേരിയ വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ ജോയ് തെങ്ങുംതോട്ടത്തിലിന്റെ അധ്യക്ഷതയിൽ കെ. വി. വി. എസ് വയനാട് ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം. ജി ബിജു, ജില്ലാപഞ്ചായത് ഡിവിഷൻ മെമ്പർ ലിസ്സി ജോസ്, ബ്ലോക്ക്‌ മെമ്പർ ബെന്നി ആന്റണി എന്നിവർ സംസാരിച്ചു.

ദീർഘകാലം പേരിയ ടൗണിൽ ചുമട്ട് തൊഴിലാളിയായി സേവനം ചെയ്ത് വിരമിച്ച വർഗീസ് പൂന്തുറയെ അനുമോദിച്ചു.യൂണിറ്റ് സെക്രട്ടറി നിസാമുദ്ധീൻ.യു സ്വാഗതവും, ട്രഷറർ ഇബ്രാഹിം വി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339450/periya)