---
title: "കുടുംബ സാന്ത്വന പെന്‍ഷന്‍"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33956/pension"
published_at: "2022-03-26T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e6db29675e_images (1).jpeg"
keywords: []
---

# കുടുംബ സാന്ത്വന പെന്‍ഷന്‍

> **Lead Summary:** കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കുടുംബ സാന്ത്വന പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കാലപരിധി നിശ്ചയിച്ചതിനാല്‍ 2017 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ ആഗസ്ത് 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

## Article Content

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കുടുംബ സാന്ത്വന പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കാലപരിധി നിശ്ചയിച്ചതിനാല്‍ 2017 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ ആഗസ്ത് 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. പെന്‍ഷണര്‍/തൊഴിലാളി മരണപ്പെട്ട് ആറു മാസത്തിനകം നിയമാനുസൃത അവകാശി പെന്‍ഷനു വേണ്ടി അപേക്ഷിക്കണമെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഫോണ്‍: 0497 2705182.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33956/pension)