---
title: "രാജ്യത്ത് ഇന്ധന വിലയിൽ വര്‍ധനവ് തുടരുന്നു"
english_title: "Fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33958/fuel-price"
published_at: "2022-03-26T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e6ee5dcee0_images (2).jpeg"
keywords: []
---

# രാജ്യത്ത് ഇന്ധന വിലയിൽ വര്‍ധനവ് തുടരുന്നു

> **Lead Summary:** രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്.

## Article Content

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വര്‍ധിപ്പിച്ചത്.

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ചൊവ്വയും ബുധനും വര്‍ധനവുണ്ടായി. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33958/fuel-price)