---
title: "രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ"
english_title: "Two days strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33960/two-days-strike"
published_at: "2022-03-26T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e715b50109_images (3).jpeg"
keywords: []
---

# രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ

> **Lead Summary:** സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ഞായറാഴ്ച അർധരാത്രി 12-ന് തുടങ്ങി ചൊവ്വാഴ്ച അർധരാത്രി 12-ന് അവസാനിക്കുമെന്ന് സെക്രട്ടറി എളമരം കരീം അറിയിച്ചു.

## Article Content

സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ഞായറാഴ്ച അർധരാത്രി 12-ന് തുടങ്ങി ചൊവ്വാഴ്ച അർധരാത്രി 12-ന് അവസാനിക്കുമെന്ന് സെക്രട്ടറി എളമരം കരീം അറിയിച്ചു.

പണിമുടക്ക് 30-നു രാവിലെ ആറുവരെ നീളുമെന്ന് നേരത്തേ അറിയിച്ചിരുന്നത് പിശകാണെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

പണിമുടക്കിൽ തപാൽജീവനക്കാരും പങ്കെടുക്കുമെന്ന് എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ. കൺവീനർമാരായ കെ.വി. സുധീർകുമാറും പി.കെ. മുരളീധരനും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33960/two-days-strike)