---
title: "സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത"
english_title: "Rain update kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33965/rain-update-kerala"
published_at: "2022-03-26T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e75987b615_n37131544816482604618901f3c0c32ea8d4bfc31cfa526c8f7c0771b4c43666ec3552c200f61fd7b66c6fc.jpg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

## Article Content

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്ക്-കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി.

ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്തു വരെ് മിന്നലിന് സാധ്യത കൂടുതലുണ്ട്. ശനിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33965/rain-update-kerala)