---
title: "സമദർശിനി വനിതാ വായന പുരസ്കാരം വിതരണം ചെയ്തു"
english_title: "Samadarsiniaward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339650/samadarsiniaward"
published_at: "2026-02-02T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698062337feb1_1000176239.jpg"
keywords: []
---

# സമദർശിനി വനിതാ വായന പുരസ്കാരം വിതരണം ചെയ്തു

> **Lead Summary:** **നടുവനാട് : **സമദർശിനി ഗ്രന്ഥാലയവും വനിതാ വേദിയും സംഘടിപ്പിച്ച ഒൻപതാമത് പി.വി.നാരായണൻ മാസ്റ്റർ വനിതാ വായനാ പുരസ്കാരം ലയന ജയന്.

## Article Content

**നടുവനാട് : **സമദർശിനി ഗ്രന്ഥാലയവും വനിതാ വേദിയും സംഘടിപ്പിച്ച ഒൻപതാമത് പി.വി.നാരായണൻ മാസ്റ്റർ വനിതാ വായനാ പുരസ്കാരം ലയന ജയന്.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മനോജ് കുമാർ പഴശ്ശി ഉദ്ഘാടനം ചെയ്തു. ഡോ: കീർത്തിപ്രഭ മുഖ്യാതിഥിയായി. ബെൻഹർ കോട്ടത്തുവളപ്പിൽ സ്വാഗതവും, കെ ശശി അധ്യക്ഷതയും വഹിച്ചു. ഇരിട്ടി നഗരസഭാ കൗൺസിലർമാരായ എം വി ശ്രീന, എ ലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ചു.വിവിഎം ശ്രീധരൻ, എ വിജയലക്ഷ്മി ടീച്ചർ,സി സുജാത എന്നിവർ സംസാരിച്ചു. മുപ്പത്തി ഏഴോളം പേരുടെ വായനക്കുറിപ്പിൽ നിന്ന് വിദഗ്ദ്ധ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339650/samadarsiniaward)