---
title: "ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു"
english_title: "Kannurjillapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339687/kannurjillapanchayath"
published_at: "2026-02-02T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808343f35d3_1000176298.jpg"
keywords: []
---

# ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

> **Lead Summary:** **കണ്ണൂർ : **ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിഭവങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷയായി.പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ, സ്ത്രീകൾക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് വർക്ക് നിയർ ഹോം സംരംഭങ്ങൾ, ലിംഗസമത്വ പദ്ധതികൾ എന്നിവയാണ് ജില്ലാ പഞ്ചായത്ത് ഊന്നൽ നൽകുന്നതെന്നു ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. തുടർന്ന് ദാരിദ്യലഘൂകരണം, പൊതുമരാമത്ത് വൈദ്യുതി, ഊർജം, പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, മൽസ്യബന്ധനം, കൃഷി, സാമൂഹ്യനീതി, കുടിവെള്ളം, മൃഗസംരക്ഷണം ഉൾപ്പെടെയുള്ള 15 വർക്കിങ് ഗ്രൂപ്പുകൾ വിവിധ പദ്ധതികൾ ചർച്ച ചെയ്തു.യോഗത്തിൽ ജില്ലാപഞ്ചായത്ത് വിവിധ സ്ഥിരസമിതി അധ്യക്ഷരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, രജനി മോഹൻ, ബോബി എണ്ണച്ചേരി, ആസൂത്രണസമിതി അംഗം ജോർജ് ജോസഫ് , ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിഭവങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷയായി.പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ, സ്ത്രീകൾക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് വർക്ക് നിയർ ഹോം സംരംഭങ്ങൾ, ലിംഗസമത്വ പദ്ധതികൾ എന്നിവയാണ് ജില്ലാ പഞ്ചായത്ത് ഊന്നൽ നൽകുന്നതെന്നു ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. തുടർന്ന് ദാരിദ്യലഘൂകരണം, പൊതുമരാമത്ത് വൈദ്യുതി, ഊർജം, പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, മൽസ്യബന്ധനം, കൃഷി, സാമൂഹ്യനീതി, കുടിവെള്ളം, മൃഗസംരക്ഷണം ഉൾപ്പെടെയുള്ള 15 വർക്കിങ് ഗ്രൂപ്പുകൾ വിവിധ പദ്ധതികൾ ചർച്ച ചെയ്തു.യോഗത്തിൽ ജില്ലാപഞ്ചായത്ത് വിവിധ സ്ഥിരസമിതി അധ്യക്ഷരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, രജനി മോഹൻ, ബോബി എണ്ണച്ചേരി, ആസൂത്രണസമിതി അംഗം ജോർജ് ജോസഫ് , ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339687/kannurjillapanchayath)