---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339757/applynow"
published_at: "2026-02-03T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698145a327198_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ ::കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ഓഫീസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ഡിടിപിസിയിലോ സമാന മേഖലയിലോ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 35 വയസ് വരെയുള്ളവർക്ക് ഓഫീസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ ::കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ഓഫീസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ഡിടിപിസിയിലോ സമാന മേഖലയിലോ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 35 വയസ് വരെയുള്ളവർക്ക് ഓഫീസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

പത്താംക്ലാസ് പാസായ 35 വയസ് വരെയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷകൾ നേരിട്ടോ സെക്രട്ടറി, ഡിടിപിസി, താലൂക്ക് ഓഫീസ് കോംമ്പൗണ്ട്, കാൽടെക്സ്, കണ്ണൂർ -2 എന്ന വിലാസത്തിലോ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972706336.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339757/applynow)