---
title: "കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കം"
english_title: "Kannur university kalolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33980/kannur-university-kalolsavam"
published_at: "2022-03-26T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e83cf97251_logo.jpeg"
keywords: []
---

# കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കം

> **Lead Summary:** കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് കാസര്‍കോട് ഗവൺമെൻറ് കോളേജില്‍ തുടക്കമായി.

## Article Content

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് കാസര്‍കോട് ഗവൺമെൻറ് കോളേജില്‍ തുടക്കമായി.

മത്സരങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. 5 ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും. കാസര്‍കോടിന്‍്റെ വൈവിധ്യങ്ങളെ ചേര്‍ത്ത് പിടിച്ച സംഗീത ശില്‍പത്തോടെയാണ് കലോത്സവ ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.

കാസര്‍കോട് ഗവണ്‍മെന്‍്റ് കോളേജിലെ 21 വിദ്യാര്‍ഥികളാണ് 'പാടണം പറയണം' എന്ന് തുടങ്ങുന്ന സംഗീത ശില്‍പം ഒരുക്കിയത്. കോവിഡ് കാലത്ത് നിലച്ച കളിയരങ്ങുകള്‍ വീണ്ടും ഉണരുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഡോ.അരുണ്‍കുമാര്‍, ചലച്ചിത്ര താരം മെറിന മൈക്കിള്‍, എം.എല്‍.എ മാരായ അഡ്വ.സി.എച്ച്‌.കുഞ്ഞമ്ബു, എ.കെ.എം.അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33980/kannur-university-kalolsavam)