---
title: "തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്‌മീറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339802/thiruvanaththapuram"
published_at: "2026-02-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്‌മീറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. 

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്‌മീറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടിൽ. ശരീരഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്‍റെ ലക്ഷണമാണ്. ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. വിളപ്പിൽശാല സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ബിസ്മീറിൻ്റെ കുടുംബം

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്‌മീറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടിൽ. ശരീരഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്‍റെ ലക്ഷണമാണ്. ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. വിളപ്പിൽശാല സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ബിസ്മീറിൻ്റെ കുടുംബം

ചികിത്സാപ്പിഴവിൽ ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19 ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

ഗേറ്റ് അടച്ചത് പട്ടി അകത്ത് കയറാതിരിക്കാനാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയ കുടുംബം ഇന്ന് ഡിഎംഒക്കും പരാതി നൽകിയേക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് ഡയക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339802/thiruvanaththapuram)