---
title: " 'ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ നോക്കുന്നു';വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദൻ"
english_title: "Mvjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339865/mvjayarajan"
published_at: "2026-02-03T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981b448f0e31_1000176593.jpg"
keywords: []
---

#  'ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ നോക്കുന്നു';വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദൻ

> **Lead Summary:** **കണ്ണൂര്‍: **വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പയ്യന്നൂരിൽ എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ച സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.കുഞ്ഞികൃഷ്ണന്‍ എന്തോ മുന്‍കൈ നേടിയെന്ന തോന്നലില്‍ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെയും അവസ്ഥ അതുതന്നെയായിരിക്കുമെന്നും കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

## Article Content

**കണ്ണൂര്‍: **വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പയ്യന്നൂരിൽ എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ച സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.കുഞ്ഞികൃഷ്ണന്‍ എന്തോ മുന്‍കൈ നേടിയെന്ന തോന്നലില്‍ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെയും അവസ്ഥ അതുതന്നെയായിരിക്കുമെന്നും കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339865/mvjayarajan)