---
title: "പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു "
english_title: "Anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339897/anniversary"
published_at: "2026-02-03T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981c922048c0_1000176704.jpg"
keywords: []
---

# പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു 

> **Lead Summary:** **പൊയിലൂർ :** പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു. രാവിലെ ക്ഷേത്രം തന്ത്രി മേലേടത്ത് സത്യമൂർത്തി തിരുമേനിയുടെ കാർമികത്വത്തിൽ ഗണപതിഹോമം ഭഗവതി പൂജ തുടങ്ങിയ കർമ്മങ്ങൾക്ക് ശേഷം നടന്ന കുടുംബ സംഗമം പോണ്ടിച്ചേരി മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് വി പി അനന്തൻ അധ്യക്ഷത വഹിച്ചു. രംഗീസ് കടവത്ത് പ്രഭാഷണം നടത്തി. പ്രതിഭകളെ അനുമോദിച്ചു. ക്ഷേത്രം ജനറൽ സെക്രട്ടറി സജീവൻ, യദു കുലം രാജൻ, കെ പി രാജേഷ് വാർഡ്മെമ്പർരാജൻ, സാജു പി കെ, ബാലകൃഷ്ണൻ, വി പി സുരേന്ദ്രൻ, സി രാഘവൻ, ടി സാരംഗ തുടങ്ങിയവർ സംസാരിച്ചു. വി പി ചന്ദ്രൻ സ്വാഗതവും വി പി രാജീവൻ നന്ദിയും പറഞ്ഞു.

## Article Content

**പൊയിലൂർ :** പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു. രാവിലെ ക്ഷേത്രം തന്ത്രി മേലേടത്ത് സത്യമൂർത്തി തിരുമേനിയുടെ കാർമികത്വത്തിൽ ഗണപതിഹോമം ഭഗവതി പൂജ തുടങ്ങിയ കർമ്മങ്ങൾക്ക് ശേഷം നടന്ന കുടുംബ സംഗമം പോണ്ടിച്ചേരി മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് വി പി അനന്തൻ അധ്യക്ഷത വഹിച്ചു. രംഗീസ് കടവത്ത് പ്രഭാഷണം നടത്തി. പ്രതിഭകളെ അനുമോദിച്ചു. ക്ഷേത്രം ജനറൽ സെക്രട്ടറി സജീവൻ, യദു കുലം രാജൻ, കെ പി രാജേഷ് വാർഡ്മെമ്പർരാജൻ, സാജു പി കെ, ബാലകൃഷ്ണൻ, വി പി സുരേന്ദ്രൻ, സി രാഘവൻ, ടി സാരംഗ തുടങ്ങിയവർ സംസാരിച്ചു. വി പി ചന്ദ്രൻ സ്വാഗതവും വി പി രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339897/anniversary)