---
title: "ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും"
english_title: "Eraayikkolli Muthappan Madappura Thira Utsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339994/eraayikkolli-muthappan-madappura-thira-utsavam"
published_at: "2026-02-04T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982bbecaf8a9_errayikolli.jpg"
keywords: []
---

# ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

> **Lead Summary:** പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കൊടിയേറ്റം. ശനിയാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര, 6.30ന് കുട്ടികളുടെ കലാപരിപാടികൾ. ഞായറാഴ്ച വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.ഷബ്‌ന ഉദ്ഘാടനം ചെയ്യും.രാത്രി 8.30ന് ഗാനമേള.

## Article Content

പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കൊടിയേറ്റം. ശനിയാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര, 6.30ന് കുട്ടികളുടെ കലാപരിപാടികൾ. ഞായറാഴ്ച വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.ഷബ്‌ന ഉദ്ഘാടനം ചെയ്യും.രാത്രി 8.30ന് ഗാനമേള.

തിങ്കളാഴ്ച രാവിലെ ക്ഷേത്രചടങ്ങുകൾ, രാത്രി ഒൻപതിന് ഘോഷയാത്ര, 10ന് പോതി, ഘണ്ഠാകർണൻ വെള്ളാട്ടങ്ങൾ. ചൊവ്വാഴ്ച പുലർച്ചെ 1.30 മുതൽ ഗുളികൻ, ഘണ്ഠാകർണൻ, പോതി , വസൂരിമാല, ശാസ്തപ്പൻ തിറകൾ, തിരുവപ്പന. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച ഉച്ചക്കും അന്നദാനം. പത്രസമ്മേളനത്തിൽ മടപ്പുര രക്ഷാധികാരി അഡ്വ. സി.കുഞ്ഞനന്തൻ, കമ്മിറ്റിയംഗങ്ങളായ എം.രാജൻ, എം.വിഗിൽ, എം.കെ.സന്തോഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339994/eraayikkolli-muthappan-madappura-thira-utsavam)