---
title: "കേസുകളിൽ വാദംകേട്ടാൽ വിധി പറയണം; വൈകിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി"
english_title: "If an argument is heard in a case, a judgment must be delivered."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340035/if-an-argument-is-heard-in-a-case-a-judgment-must-be-delivered"
published_at: "2026-02-04T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982e1a5ed630_image_(4).png"
keywords: []
---

# കേസുകളിൽ വാദംകേട്ടാൽ വിധി പറയണം; വൈകിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി

> **Lead Summary:** ന്യൂഡൽഹി: കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി. നീതിയുടെ ചെലവിൽ ഇത്തരം വൈകലുകൾ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി പരിഗണിക്കവേയാണ് നിർദേശം.

## Article Content

ന്യൂഡൽഹി: കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി. നീതിയുടെ ചെലവിൽ ഇത്തരം വൈകലുകൾ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി പരിഗണിക്കവേയാണ് നിർദേശം.

ഹൈക്കോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വിപിൻ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് പറഞ്ഞു.ഇക്കാര്യത്തിൽ ഹൈക്കോടതികൾക്കായി നിർദേശം ആവശ്യമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പറഞ്ഞതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചു.

പൊതുവിൽ രണ്ടുതരം ജഡ്ജിമാരാണുള്ളത്. ഒന്ന്, കഠിനപ്രയത്നംചെയ്ത് എല്ലാവരെയും കേൾക്കുകയും 10-15 കേസുകൾവരെ വിധിപറയാൻ മാറ്റുന്നവർ. മറ്റൊരുകൂട്ടം ജഡ്ജിമാരാകട്ടെ ഇങ്ങനെ വാദം കേട്ടശേഷം ഉത്തരവിടില്ല. വ്യക്തിപരമായി പറയുന്നതല്ല. എങ്കിലും ഇത് ജുഡീഷ്യറിക്ക് വെല്ലുവിളിയാണ്. ഇതു തിരിച്ചറിയാൻകഴിയുന്ന അസുഖമാണെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340035/if-an-argument-is-heard-in-a-case-a-judgment-must-be-delivered)