---
title: "ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ"
english_title: "we have no problem if P.V. Anwar becoming the UDF candidate in Beepoor: CPIM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340084/we-have-no-problem-if-pv-anwar-becoming-the-udf-candidate-in-beepoor-cpim"
published_at: "2026-02-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982fccc94114_g_m.jpg"
keywords: []
---

# ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** കണ്ണൂർ : ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവർ യുഡിഎഫിനൊപ്പമാണ് ബേപ്പൂരിൽ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാക്കിയാലും ഞങ്ങൾക്ക് പ്രശ്നമില്ല അൻവറിൻ്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വി.ഡി സതീശൻ്റെ ശരീര ഭാഷ പോലും നിയന്ത്രിക്കുന്നത് കന ഗോലുവാണ്. കേന്ദ്ര ബജറ്റിനെതിരെ നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും ഭരണപക്ഷവും തയ്യാറായപ്പോൾ ബഹിഷ്കരിച്ചു കൊണ്ടു ഒളിച്ചോടുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അവർ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ അവർ തയ്യാറാവില്ല.

## Article Content

കണ്ണൂർ : ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവർ യുഡിഎഫിനൊപ്പമാണ് ബേപ്പൂരിൽ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാക്കിയാലും ഞങ്ങൾക്ക് പ്രശ്നമില്ല അൻവറിൻ്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വി.ഡി സതീശൻ്റെ ശരീര ഭാഷ പോലും നിയന്ത്രിക്കുന്നത് കന ഗോലുവാണ്. കേന്ദ്ര ബജറ്റിനെതിരെ നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും ഭരണപക്ഷവും തയ്യാറായപ്പോൾ ബഹിഷ്കരിച്ചു കൊണ്ടു ഒളിച്ചോടുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അവർ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ അവർ തയ്യാറാവില്ല.

ശബരിമല സ്വർണക്കൊള്ളയെ കുറിച്ചും സഭയിൽ ചർച്ച ചെയ്യാൻ നോട്ടീസ് നൽകാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. അതീവ സുരക്ഷ സംവിധാനങ്ങളുള്ള സോണിയാ ഗാന്ധിയെ യു.ഡി.എഫ് കൺവീനർക്കും എം.പിക്കുമൊപ്പം ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എങ്ങനെ കണ്ടുവെന്ന ചോദ്യത്തിന് കോൺഗ്രസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340084/we-have-no-problem-if-pv-anwar-becoming-the-udf-candidate-in-beepoor-cpim)